28 September, 2022 07:46:18 PM


ആലുവയിൽ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവിന്‍റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്



ആലുവ: ആലുവയിൽ എന്‍ ഐ എ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് അബ്ദുൾ വഹാബ് വാടകക്ക് താമസിക്കുന്ന ഏലൂർക്കരയിലെ വീട്ടിലായിരുന്നു പരിശോധന. പിഎഫ്ഐ  കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. പരിശോധനാ സമയം വഹാബ് വീട്ടിലുണ്ടായിരുന്നില്ല. ചില രേഖകൾ  കണ്ടു കെട്ടിയതായാണ് സൂചന. ബിനാനിപുരം, ആലുവ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K