02 October, 2022 08:36:30 PM


നെടുമ്പാശ്ശേരി ആവണംകോട് ക്ഷേത്രത്തില്‍ ദേവഭൂമി സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു



കൊച്ചി: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തില്‍ ദേവഭൂമി ആരംഭിച്ച സ്റ്റാള്‍ പ്രമുഖ സംഗീതജ്ഞന്‍ പട്ടാഭിരാമ പണ്ഡിറ്റ് (ബംഗളുരു) ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്ര സേവാ ട്രസ്റ്റ് രക്ഷാധികാരി എം.പി.നാരായണന്‍ മൂത്തമന, സെക്രട്ടറി പി.ശശികുമാര്‍, ട്രഷറര്‍ കെ.ആര്‍.സജീഷ്, ചലച്ചിത്രതാരം വൈശാഖ്, ഉത്സവകമ്മറ്റി അംഗം സുമേഷ് മേനോന്‍, ദേവഭൂമി ചീഫ് എഡിറ്റര്‍ ബി.സുനില്‍കുമാര്‍, എക്സിക്യൂട്ടീവ് - മാര്‍ക്കറ്റിംഗ് അമല്‍ ടോമി തുടങ്ങിയവര്‍ സംബന്ധിച്ചു. ദേവഭൂമിയുടെ ഇതുവരെയുള്ള എല്ലാ ലക്കങ്ങളും സ്റ്റാളില്‍ ലഭിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K