06 October, 2022 08:13:41 PM


നടി അന്ന രേഷ്മ രാജനെ ടെലികോം കമ്പനിയുടെ ഓഫീസിൽ പൂട്ടിയിട്ടതായി പരാതി



ആലുവ: ചലച്ചിത്ര നടി അന്ന രേഷ്മ രാജനെ സ്വകാര്യ ടെലികോം കമ്പനിയുടെ ഓഫീസിൽ പൂട്ടിയിട്ടതായി പരാതി. ഇന്ന് വൈകുന്നേരം നാലേ മുക്കാലിന് സിം  കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ആലുവയിലെ വി.ഐ. ഓഫീസില്‍ പൂട്ടിയിട്ടു എന്നാണ് നടി ആലുവ പോലീസിൽ നല്‍കിയ പരാതിയിൽ പറയുന്നത്. അന്വേഷണം നടത്തിയാലേ കൂടുതൽ പറയാൻ കഴിയൂ എന്നാണ് പോലീസ് ഭാഷ്യം.  


അങ്കമാലി ഡയറീസ് സിനിമയിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് രേഷ്മ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയി ജോലി നോക്കിയ ശേഷമാണ് അന്ന സിനിമയിലെത്തുന്നത്. ഒരുപിടി മലയാള ചിത്രങ്ങളിൽ അന്ന വേഷമിട്ടിട്ടുണ്ട്. ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, തലനാരിഴ തുടങ്ങിയ ചിത്രങ്ങളാണ് അന്നയുടേതായി ഇനി വരാനിരിക്കുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K