25 October, 2022 09:15:52 PM


പെരുമ്പാവൂരിൽ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്: നാല് പേർ പിടിയിൽ



പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ നാല് പേർ പിടിയിൽ. മാറംപള്ളി പള്ളിക്കവല സ്വദേശി മനാഫ് (32), രാജൻ (49), മുടിക്കൽ സ്വദേശി സൂൽഫിക്കർ (28), വെങ്ങോല സ്വദേശി അൻസാർ (49) എന്നിവരാണ് പിടിയിലായത്. അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണമടങ്ങുന്ന പഴ്സും ഇവർ തട്ടിയെടുക്കുകയായിരുന്നു. പാത്തിപ്പാലത്തിനടുത്തുള്ള ബിവറേജസ് ഔട്ട് ലറ്റിന് സമീപത്ത് വൈകീട്ടായിരുന്നു സംഭവം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K