31 October, 2022 09:36:51 PM


കളമശ്ശേരി നുവാൽസിൽ ലഹരിവിരുദ്ധ പരിപാടികൾ: സമാപനം നവംബർ ഒന്നിന്



കൊച്ചി: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രപ്രകാരം കൊച്ചി നുവാൽസിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ പ്രചാരണ യജ്ഞം സംഘടിപ്പിച്ചു. പ്രചാരണ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നുവാൽസിൽ ക്വിസ് , ഡിബേറ്റ് , ഈ പോസ്റ്റർ നിർമ്മാണം, ഉപന്യാസ മത്സരങ്ങൾ, വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ബോധവൽക്കരണ  ക്ളാസുകൾ , വാക്കത്തോൺ എന്നിവ സംഘടിപ്പിച്ചു. 

യജ്ഞത്തിന്റെ ഭാഗമായി ഐ എം എ യും കിൻഡർ ആസ്പത്രിയുമായി സഹകരിച്ചു രക്തദാന ക്യാമ്പും നടത്തി. പ്രചാരണ പരിപാടികളുടെ സമാപനം നവംബർ ഒന്നിന് നുവാൽസ് വൈസ് ചാൻസലർ ഡോ കെ സി സണ്ണി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജയചന്ദ്രൻ മുഖ്യാഥിതി ആയിരിക്കും . വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K