02 November, 2022 01:12:26 PM


കാനകളിലേക്ക് മാലിന്യം തള്ളി; കൊച്ചിയിലെ അഞ്ച് ഹോട്ടലുകൾ അടച്ചുപൂട്ടാൻ ഉത്തരവ്



കൊച്ചി: കാനകളിലേക്ക് മാലിന്യങ്ങൾ തള്ളിയ എംജി റോഡിലെ അഞ്ച് ഹോട്ടലുകൾ അടച്ചുപൂട്ടാൻ കൊച്ചി നഗരസഭ നോട്ടിസ് നൽകി. കാനകളിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. ഒറ്റ മഴയിൽ വെള്ളക്കെട്ടിൽ ആവുന്ന കൊച്ചി നഗരത്തിന്‍റെ ദുരിതത്തിന് പരിഹാരം കാണാൻ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കൂടിയാണ് നടപടി.

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ശുചീകരണ പ്രവർത്തനങ്ങൾക്കായി പ്രത്യേകം സ്‌ക്വാഡുകൾ. രാത്രികാലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി റാപിഡ് ടാസ്‌ക് ഫോഴ്‌സിനെയും നഗരസഭ നിയോഗിച്ചിട്ടുണ്ട്. തിരക്കേറിയ ഇടങ്ങളിൽ വൈകുന്നേരം 5 മുതൽ 10 വരെയാണ് ശുചീകരണം. മേൽനോട്ടത്തിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ അഞ്ച് സ്‌ക്വാഡായി തിരിച്ചിട്ടുണ്ട്. വെള്ളക്കെട്ട് മേഖലയിലെ കാനകളിലെ ചെളി നീക്കം ചെയ്തു തുടങ്ങി. നഗരത്തിലെ വെള്ളക്കെട്ട് ജനങ്ങളെ ചെറുതായി ഒന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K