10 December, 2022 12:24:01 PM


കളമശേരിയിൽ ട്രക്കിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു; ട്രക്ക് നിർത്താതെ പോയി



കൊച്ചി: കളമശേരിയിൽ ട്രക്കിനടിയിൽപ്പെട്ട്  ബൈക്ക് യാത്രക്കാരൻ മരിച്ചു. ഏലൂർ സ്വദേശി ഫ്രാൻസിസ് ആണ് മരിച്ചത്. ഏഴരയോടെ കളമശേരിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. പിന്നിൽ നിന്നെത്തിയ ട്രക്ക് ബൈക്കിൽ ഇടിക്കുകയായിരുന്നു

ട്രക്കിനടിയിൽപ്പെട്ട ഫ്രാൻസിസ് തൽക്ഷണം മരിച്ചു. അപകടമുണ്ടാക്കിയ ഇതര സംസ്ഥാന ട്രക്ക് നിർത്താതെ പോയി. മരിച്ച ഫ്രാൻസിസ് കളമശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ കരാർ ജീവനക്കാരനാണ്. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K