19 December, 2022 10:44:06 PM


കുളിമുറിയില്‍ പെന്‍ക്യാമറ ഒളിപ്പിച്ച്‌ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഐ.ടി വിദഗ്ധന്‍ അറസ്റ്റില്‍



കൊച്ചി: കൊച്ചിയില്‍ വീട്ടിനുള്ളിലെ കുളിമുറിയില്‍ പെന്‍ക്യാമറ ഒളിപ്പിച്ച്‌ വച്ച്‌ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഐ.ടി വിദഗ്ദന്‍ അറസ്റ്റില്‍. എറണാകുളം സൗത്ത് പൊലീസ് കോന്തുരുത്തി സ്വദേശി സനലിനെയാണ് അറസ്റ്റ് ചെയ്തത്. 

സൗഹൃദ സന്ദര്‍ശനത്തിനായി ഭാര്യയോടൊപ്പം എത്തിയ വീട്ടിലെ കിടപ്പു മുറിയോട് ചേര്‍ന്നുള്ള കുളിമുറിയിലാണ് ഇയാള്‍ ഒളിക്യാമറ ഒളിപ്പിച്ചു വച്ചത്. വീട്ടുകാരും ഭാര്യയും അറിയാതെയായിരുന്നു ഇത്.

കുളിമുറിയില്‍ പെന്‍ക്യാമറ ഒളിപ്പിച്ച ശേഷം തിരിച്ച്‌ പോയ സനല്‍ കുറച്ചു കഴിഞ്ഞ് തിരച്ചെത്തി. ഇതിനിടയിലാണ് പെണ്‍കുട്ടി കുളിമുറിയില്‍ സംശയകരമായി പേന കണ്ടത്. പേന തന്‍റേതാണെന്നും അബദ്ധത്തില്‍ കുളിമുറിയില്‍ മറന്നു വച്ച്‌ പോന്നതാണെന്നും പറഞ്ഞ് തിരികെ പേന വാങ്ങാന്‍ സനല്‍ ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K