09 January, 2023 10:46:42 AM


ജല വിഭവ വിനിയോഗം: പ്രാദേശിക സമിതികൾക്ക് പ്രാധാന്യം നൽകണം



കൊച്ചി: സുസ്ഥിരമായ ജലവിനിയോഗ നയം രൂപീകരിക്കുന്നതിനും നിയമപരമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനും പ്രാദേശിക സമിതികൾക്ക് ക്രിയാത്മകമായ പങ്ക് വഹിക്കാനുണ്ടെന്നു കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പ്രസ്താവി ച്ചു. പ്രാദേശിക ഭരണകൂടങ്ങൾ, സന്നദ്ധ സംഘടനകൾ, മറ്റു കൂട്ടായ്മകൾ  എന്നിവർ ചേർന്ന് പ്രാദേശിക തലത്തിൽ ക്രിയാത്മക നടപടികൾ സ്വീകരിച്ചാൽ മാത്രമേ ജലസ്രോതസുകൾ സംരക്ഷിക്കാനും  ജലവിഭവത്തിന്റെ കൃത്യമായ ഉപയോഗം ഉറപ്പുവരുത്താനും സാധിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കളമശ്ശേരി നുവാൽസ് സംഘടിപ്പിച്ച സസ്‌റ്റൈനബിൾ ആൻഡ് അഡാപ്റ്റീവ് വാട്ടർ ഗവെർണൻസ് - ലോ ആൻഡ് പോളിസി എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു  അദ്ദേഹം. വൈസ് ചാൻസലർ ഡോ  കെ സി സണ്ണി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിറായ് യെഡീഗോ, ഡോ . അമ്പിളി പി എന്നിവർ പ്രസംഗിച്ചു. മൂന്ന് ദിവസങ്ങളിലായി ഇരുപതോളം പ്രബന്ധങ്ങൾ ഈ സമ്മേളനത്തിൽ അവതരിപ്പിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K