01 February, 2023 04:02:35 PM


സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ; യൂണിറ്റിന് 9 പൈസ കൂടി



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ. 4 മാസത്തേക്കാണ് നിരക്ക് കൂട്ടിയിരിക്കുന്നത്. യൂണിറ്റിന് 9 പൈസയാണ് കൂടുക. പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്. 40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക.

കഴിഞ്ഞ വർഷം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിനാൽ വൈദ്യുതി ബോർഡിന് അധിക ബാധ്യതയാണ് സൃഷ്ടിച്ചത്. ഇത് നികത്താനാണ് ഇപ്പോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K