05 February, 2023 10:15:17 AM


കൊച്ചി ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ സ്കൂളിൽ 'സമർപ്പൺ 2023' വാർഷിക ആഘോഷം



കൊച്ചി: ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ സ്കൂളിൽ വാർഷിക ആഘോഷം സമർപ്പൺ 2023 റബർ ബോർഡ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ കെ എൻ  രാഘവൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി ചെയർമാൻ കുമാരൻ കൊടമന  അദ്ധ്യക്ഷത വഹിച്ചു. മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളായ ഡോ.അജിത്കുമാർ.എൻ, ലീലാമണി എന്‍, ജീവൻ ജോൺ, ശ്രീരാജ് ഗോപാൽകൃഷണൻ, പിടിഎ പ്രസിഡന്‍റ് ടി കെ ശശിധരൻ, പ്രിൻസിപ്പാൾ രാജലക്ഷ്മി, വൈസ് പ്രിൻസിപ്പാൾ സരിത വി വർമ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ . കലാപരിപാടികളും നടന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K