09 February, 2023 08:52:18 PM


പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ



പാലക്കാട്: ചിറ്റൂരിൽ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം. നല്ലേപ്പള്ളി പാറക്കുളം സ്വദേശി അനിതയും കുഞ്ഞുമാണ് മരിച്ചത്. ശസ്ത്രക്രിയയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അനിതയേയും കുഞ്ഞിനെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ബന്ധുക്കള്‍ ആരോഗ്യവകുപ്പിന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ മതിയായ ചികിത്സ നല്‍കിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K