12 February, 2023 03:32:08 AM


നെടുമ്പാശേരിയിൽ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് മൂന്നര കിലോ സ്വർണം പിടികൂടി



കൊച്ചി : നെടുമ്പാശേരിയിലെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് മൂന്നര കിലോ സ്വർണം പിടികൂടി. മാലിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിലാണ് സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 1.7 കോടി രൂപ വില വരും. ശുചിമുറിയിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഡി.ആർ.ഐ ആണ് പരിശോധന നടത്തിയത്.

ഇന്നലെ വൈകിട്ടോടെയാണ് വിമാനം നെടുമ്പാശേരിയിലെത്തിയത്. സംഭവത്തില്‍ ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊച്ചിയില്‍ നിന്ന് ഹെദരാബാദിലേക്കാണ് വിമാനം പോകേണ്ടത് ഉള്ളതിനാൽ ഹൈദരാബാദിലേക്കുള്ള യാത്രക്കാരന് കൈമാറാനാവും സ്വര്‍ണം ഒളിപ്പിച്ചതെന്നാണ് ഡിആര്‍ഐയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഹൈദരാബാദിലേക്കുള്ള യാത്രക്കാരെല്ലാം നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസമാണ് കൊല്ലം സ്വദേശിനി മുബീനയെ അര കിലോ സ്വർണ്ണം സാനിറ്ററി നാപ്കിനിൽ ചുവന്ന പെയിന്റടിച്ച് ഒളിപ്പിച്ചു കൊണ്ടുവന്നതിന് കൊച്ചി കസ്റ്റംസ് അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K