12 February, 2023 04:51:26 PM


തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു



തൃശൂര്‍: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. നിലമ്പൂരിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന നിലമ്പൂർ ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസിനാണ് തീ പിടിച്ചത്. രാവിലെ 11 മണിയോടെ തൃശ്ശൂര്‍ പുഴയ്ക്കൽ മുതുവറയിൽ വച്ചാണ് സംഭവം. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമം.

തീ ശ്രദ്ധയിൽ പെട്ട ഉടനെ ഡ്രൈവർ വണ്ടി നിർത്തി യാത്രക്കാരെ ഉടനടി പുറത്തിറക്കി. തുടർന്ന് തൊട്ടടുത്ത പെട്രോൾ പമ്പിലേയും, ബസ്സിലേയും ഫയർ എക്സ്റ്റിങ്ങ്യൂഷറുകള്‍ ഉപയോഗിച്ച് തീ അണച്ചു. തൃശൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ എഞ്ചിനികൾ എത്തി ബാറ്ററി ഊരി മാറ്റി വെള്ളം പമ്പ് ചെയ്ത് വാഹനം സുരക്ഷിതമാക്കി.  30 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K