14 February, 2023 11:13:44 AM


മ​ണ്ണാ​ര്‍​ക്കാ​ട്ട് പ​ട​ക്കം പൊ​ട്ടി​ച്ച് എ​ടി​എം ത​ക​ര്‍​ത്തു; പ​ണം എ​ടു​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു



പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട്ട് എ​ടി​എം ത​ക​ര്‍​ത്ത് മോ​ഷ​ണ​ശ്ര​മം. പ​ട​ക്കം പൊ​ട്ടി​ച്ച് എ​ടി​എം ത​ക​ര്‍​ത്തെ​ങ്കി​ലും പ​ണം എ​ടു​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. അ​ലാ​റം കേ​ട്ട​തോ​ടെ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വി​വ​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലി​നാ​ണ് സം​ഭ​വം.

പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ട് എ​ളു​മ്പ​ലാ​ശേ​രി​യി​ല്‍ സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. മോ​ഷ്ടാ​വ് പ​ട​ക്കം പൊ​ട്ടി​ച്ച​തോ​ടെ അ​ലാ​റം കി​ട്ടി​യ ബാ​ങ്ക് ബാ​നേ​ജ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ഴേ​യ്ക്കും ഇ​യാ​ള്‍ ര​ക്ഷ​പെ​ട്ടി​രു​ന്നു. മു​ഖം മ​റ​ച്ച ആ​ളാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ​ത്. സ​മീ​പ​ത്തെ മ​റ്റ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K