16 February, 2023 09:23:03 PM


ഇരിങ്ങാലക്കുടയില്‍ ലോറിയ്ക്കടിയില്‍ പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം



ഇരിങ്ങാലക്കുട: തൃശ്ശൂര്‍ റോഡില്‍ മാര്‍വെല്‍ ജംഗ്ഷന് സമീപം ലോറിയ്ക്കടിയില്‍ പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ കോട്ടപ്പുറം സ്വദേശി ഫൈസൽ ആണ് മരിച്ചത്. കൊടുങ്ങല്ലൂർ ചേരമാൻപള്ളി ഓഫീസ് സെക്രട്ടറിയാണ്. വ്യാഴാഴ്ച്ച വൈകീട്ട് 6 മണിയോടെയാണ് അപകടമുണ്ടായത്. 

തൃശ്ശൂരില്‍ നിന്നും വരുകയായിരുന്ന ഫൈസലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയ്ക്ക് അടിയിലേയ്ക്ക് വീഴുകയായിരുന്നു. ലോറിയുടെ ചക്രങ്ങള്‍ ഫൈസലിന്റെ തലയിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചു. ഇരിങ്ങാലക്കുട പോലിസിന്റെ നേതൃത്വത്തിലാണ് പിന്നീട് മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K