27 February, 2023 03:57:31 PM


നടുറോഡില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്; ബസ് കുറുകെയിട്ട് ഗ്ലാസ് അടിച്ചുതകര്‍ത്തു



കൊച്ചി: ആലുവയിൽ‌ സ്വകാര്യ ജീവനക്കാർ നടുറോഡിൽ ഏറ്റുമുട്ടി. ഇന്നു രാവിലെ ആലുവ മാർക്കറ്റിന് സമീപമാണ് സംഭവം. സമയക്രമത്തെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘർഷത്തില്‍ കലാശിച്ചത്.


ആലുവ-പൂത്തോട്ട, ആലുവ-പെരുമ്പടപ്പ് റൂട്ടിലോടുന്ന ബസുകളിലെ ജീവനക്കാർ തമ്മിലായിരുന്നു സംഘർഷം. ആലുവ ഭാഗത്തേക്ക് വരിയായിരുന്നു ഇരുബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ കളമശേരി മുതല്‍ വാക്കേറ്റം തുടങ്ങിയിരുന്നു.
ഈ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.


ബസ് കുറുകെയിട്ട് ബസ് ജീവനക്കാരന്‍ അടുത്ത ബസിന്‍റെ വശങ്ങളിലെ ഗ്ലാസ് അടിച്ചുതകർ‌ക്കുകയായിരുന്നു. ജീവനക്കാരുടെ കയ്യാങ്കളി കാരണം രാവിലെ ആലുവ മാര്‍ക്കറ്റ് റോഡില്‍ ഏറെ നേരം ഗതാഗതതടസമുണ്ടായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K