27 February, 2023 04:40:00 PM


നുവാൽസ് ലൈബ്രറിയിൽ പുതിയ ചർച്ചാമുറി



കൊച്ചി: നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നുവാൽസ് ലൈബ്രറിയിൽ നടപ്പാക്കിയ നവീകരിച്ച എയർ കണ്ടിഷൻഡ് ചർച്ചാ മുറി വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ജസ്റ്റിസ് (റിട്ട) എസ് സിരിജഗൻ ഉദ്ഘാടനം ചെയ്തു. റജിസ്ട്രർ മഹാദേവ് എം ജി , ഫിനാൻഷ്യൽ ഓഫീസർ അരുൺകുമാർ , പരീക്ഷാ കൺട്രോളർ ഡോ ആശ, ലൈബ്രേറിയൻ ഡോ .ജീജ എന്നിവർ പങ്കെടുത്തു. അധ്യാപകർക്കും വിദ്യാർഥികൾക്കും റിസർച്ച് സ്‌കോളേഴ്‌സിനും ഉപയോഗിക്കാവുന്ന ആധുനിക സൗകര്യങ്ങൾ ഉള്ളതാണ് പുതിയ ഡിസ്കഷൻ റൂം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K