02 March, 2023 02:29:11 PM


പെൺമക്കൾക്കുള്ള വിവാഹ സമ്മാനത്തിന് പരിധി നിശ്ചയിച്ച് വനിത കമ്മീഷൻ; സർക്കാരിന് ശുപാർശ നൽകി



തിരുവനന്തപുരം: പെൺമക്കൾക്ക് നൽകുന്ന വിവാഹ സമ്മാനം 10 പവനും ഒരു ലക്ഷം രൂപയും എന്ന പരിധിയിൽ വേണമെന്ന് സംസ്ഥാന വനിത കമ്മീഷൻ  വധുവിന് അവകാശമുള്ള മറ്റു തരത്തിലുള്ള ഉപഹാരങ്ങൾ കാൽ ലക്ഷം രൂപയുടേതായും ചുരുക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു.


വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ വിവാഹ പൂർവ്വ കൗൺസിലിങ് നിർബന്ധമാണെന്നും കമ്മീഷന്‍റെ ശുപാർശയിൽ വ്യക്തമാക്കുന്നു. കൗൺസലിങ് നടത്തി വരുന്നുണ്ടെങ്കിലും കമ്മീഷൻ ഇതുവരെ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. ശുപാർശയിൽ സർക്കാരിന്‍റെ അംഗീകാരം ലഭിച്ചാൽ ഭാവിയിൽ കമ്മീഷൻ സർഫിക്കറ്റ് നൽകുമെന്നും ഈ സർട്ടിഫിക്കറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ കാണിച്ച് വിവാഹ രജിസ്റ്ററേഷൻ നടത്തണമെന്നുമാണ് കമ്മീഷന്‍റെ ആവശ്യം.


വിവാഹ ആ‍‍ഢഭരങ്ങളും ആളുകളുടെ എണ്ണവും കുറയ്ക്കണമെന്നും മാതാപിതാക്കൾക്ക് കൗൺസിലിങ് നൽകണമെന്ന വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെടുന്നുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K