03 March, 2023 03:58:00 PM


കാട്ടുതീയിൽ അകപ്പെട്ട മൂർഖൻ പാമ്പിന് രക്ഷകനായി മാറി ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ



മുണ്ടക്കയം: കാട്ടുതീയിൽ അകപ്പെട്ട മൂർഖൻ പാമ്പിന് രക്ഷകനായി മാറി ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ. മുണ്ടക്കയം കുപ്പക്കയത്തെ ടി ആർ & ടി എസ്റ്റേറ്റിൽ വ്യാഴാഴ്ച ഉണ്ടായ കാട്ടുതീ അണയ്ക്കുന്നതിനിടെയാണ് മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തിയത്. ചുറ്റും തീ പടർന്നു പിടിച്ച സിമൻറിൽ തീർത്ത ടാങ്കിൽ അവശനിലയിൽ  കിടക്കുകയായിരുന്നു പാമ്പ്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിലെ റസ്ക്യൂ ടീമിൽ അംഗമായ മുണ്ടക്കയം പുത്തൻചന്ത സ്വദേശി ഷാരോൺ  പാമ്പിനെ ടാങ്കിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്ത് കുടിക്കാൻ വെള്ളമടക്കം നൽകുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K