04 March, 2023 11:55:54 AM


ഫേസ്ബുക്കിൽ ലൈവ് ഇട്ട ശേഷം ലോട്ടറി കട പെട്രോൾ ഒഴിച്ച് കത്തിച്ചു; പ്രതി പിടിയിൽ



തൃപ്പൂണിത്തുറ: ഫേസ്ബുക്കിൽ ലൈവ് ഇട്ട ശേഷം തൃപ്പൂണിത്തുറയിലെ ലോട്ടറി കട പെട്രോൾ ഒഴിച്ച് കത്തിച്ച പ്രതി പിടിയിൽ. തീയിട്ട വടക്കേ കോട്ട സ്വദേശി ടി.എസ് രാജേഷിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സ്റ്റാച്യു ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മീനാക്ഷി ലോട്ടറി ഏജൻസീസാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K