05 March, 2023 12:42:05 PM


നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; ഒട്ടേറെ പേര്‍ക്ക് പരിക്ക്



കോതമംഗലം: നേര്യമംഗലത്ത് കെ എസ് ആർ ടി സി ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസാണ് നേര്യമംഗലം വില്ലാൻചിറയ്ക്ക് സമീപത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ കോതമംഗലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ എസ് ആർ ടി സി ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.  മറ്റാരുടെയും പരിക്ക് ഗുരുതരമല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K