08 March, 2023 02:56:15 PM


നാവികസേന ഹെലികോപ്റ്റർ അപകടത്തിൽപെട്ടു; മുബൈ തീരത്ത് ഇടിച്ചിറക്കി



മുംബൈ: മുംബൈ തീരത്ത് നാവിക സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു. സ്ഥിരം യാത്രയ്ക്കിടെ അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) ആണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന 3 പേരേയും രക്ഷപ്പെടുത്തി. അപകടത്തിനുള്ള കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് നേവി വാക്താവ് അറിയിച്ചു.

"ഇന്ത്യൻ നേവി എഎൽഎച്ച് മുംബൈയിൽ നിന്ന് ഒരു പതിവ് പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ടു. തുടർന്ന് മുബൈ തീരത്ത് ഇടിച്ചിറക്കുകയായിരുന്നു. നാവിക സേനയുടെ പട്രോളിംഗ് ക്രാഫ്റ്റ് മുഖേന 3 പേരടങ്ങുന്ന ജീവനക്കാരെ ഉടനടി രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്." നേവി ഔദ്യേഗിക ട്വിറ്ററിലൂടെ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K