11 March, 2023 01:42:19 PM


ചിന്നക്കനാലില്‍ 'ചക്കക്കൊമ്പ'നെ കണ്ടുഭയന്ന് ബൈക്കില്‍ നിന്നു വീണ യാത്രികന് പരിക്ക്



ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനയെ കണ്ട് ഭയന്ന് ബൈക്കിൽ നിന്നും വീണ് ഒരാൾക്ക് പരുക്ക്. രാജകുമാരി സ്വദേശി തയ്യിൽ ജോണി എന്നയാൾക്കാണ് പരിക്കേറ്റത്. സിങ്കുകണ്ടത്തേക്ക് പോകുന്നതിനിടെ ചക്കക്കൊമ്പന്‍റെ മുന്നിൽ ബൈക്കുമായി ചെന്നുപെടുകയായിരുന്നു. രാവിലെ 8 മണിയോടെയാണ് സംഭവം.


കാട്ടാന ഇയാൾക്ക് നേരെ തിരിഞ്ഞതോടെ ബൈക്കിൽ നിന്നും ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. പിന്നീട് നാട്ടുകാരെത്തിയാണ് കാട്ടാനയെ ഇവിടെ നിന്നും തുരത്തിയോടിച്ചത്. ആശുപത്രിയിൽ ചികിത്സയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K