13 March, 2023 04:41:11 PM


ബ്രഹ്മപുരം വിഷയത്തിൽ മേയർ രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം



കൊച്ചി: കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സംഘർഷം. കോർപ്പറേഷൻ യോഗത്തിനെത്തിയ മേയറെ തടയാൻ കോൺഗ്രസ്സ്, ബി ജെ പി പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. മേയറെ പോലീസ് സംരക്ഷണയിൽ കൗൺസിൽ ഹാളിൽ പ്രവേശിപ്പിച്ചു.


ഓഫീസിന് പുറത്ത് സി പി എം പ്രവർത്തകരും സംഘടിച്ച് മുദ്രാവാക്യം വിളിക്കുന്നു. പോലീസും കോൺഗ്രസ്സ് പ്രവർത്തകരും തമ്മിൽ സംഘർഷം. നിരവധി പ്രവർത്തകർക്ക് പരിക്ക്.


കൗൺസിൽ ഹാളിന് പുറത്തും പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം. ബ്രഹ്മപുരം വിഷയത്തിൽ മേയർ രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K