14 March, 2023 10:28:54 AM


നുവാൽസ് ദേശീയ ഡിബേറ്റ്: ചെന്നൈ വി ഐ ടി ക്ക് ഒന്നാം സ്ഥാനം



കൊച്ചി: നുവാൽസ് നടത്തിവരുന്ന ദേശീയ ഡിബേറ്റ്  (ആൾട്ടസ് ഡിസ്പുതാതിയോ) മത്സരത്തിൽ വി ഐ ടി ചെന്നൈ ഒന്നാം സ്ഥാനം നേടി. വിവിധ കോളേജുകളിൽ നിന്നായി 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ജേതാക്കൾക്ക് മുൻ ഐ പി എസ് ഓഫീസർ വിനോദ് തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.



പി ഇ എസ് യൂണിവേഴ്സിറ്റി , ബാംഗ്ലൂർ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. നുവാൽസ് അസി പ്രൊഫസർ രവീന്ദ്രകുമാർ  ഡി (ഡയറക്ടർ ഇൻ ചാർജ്, സെന്‍റർ ഫോര്‍ ലോ ആൻഡ് ഇക്കണോമിക്സ്) അധ്യക്ഷനായിരുന്നു. ആദ്യദിവസം മത്സരത്തിന്‍റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി മേരി ജോസഫ് നിർവഹിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K