17 March, 2023 01:02:36 PM


നടൻ ഇന്നസെന്‍റ് വെന്‍റിലേറ്റര്‍ സഹായത്തിൽ; ചികിത്സ പുരോഗമിക്കുന്നു



കൊച്ചി: കാൻസർ സംബന്ധിയായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെന്‍റ് (Actor Innocent) വെന്‍റിലേറ്റര്‍ സഹായത്തിൽ എന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ആരോഗ്യനില മോശമായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഓൺകോളജി ഐ.സി.യുവിലാണ് ചികിത്സ.


2012ലാണ് അദ്ദേഹത്തിന് നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചത്. 2015ൽ ഇന്നസെന്‍റ് ന്യൂ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സ തേടിയിരുന്നു. 'കാൻസർ വാർഡിലെ ചിരി' എന്ന പേരിൽ ഒരു പുസ്തകം അദ്ദേഹം രചിച്ച് പ്രസിദ്ധീകരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K