20 March, 2023 11:53:31 AM


എ രാജ അയോഗ്യൻ; ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി



കൊച്ചി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പു ഫലം റദ്ദാക്കി ഹൈക്കോടതി. പട്ടിക ജാതി സംവരണത്തിന് എ. രാജയ്ക്ക് അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി. ക്രൈസ്തവ മത വിശ്വാസിയായ രാജ വ്യജ രേഖകൾ തെറ്റായ രേഖകൾ കാട്ടിയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന ഹർജിക്കാരന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.


ദേവികുളം എം എൽഎ‍യുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സ്ഥാനാർഥിയായ ഡി കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തു നിന്നു തെരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത എ.രാജയ്ക് മത്സരിക്കാൻ അവകാശമില്ലെന്നും ഈ ഫലം റദ്ദാക്കണമെന്നും ഹർജിക്കാരാൻ ആവശ്യപ്പെട്ടിരുന്നു.


ക്രിസ്തുമത വിശ്വാസികളായ അന്തോണി–എസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നും എ.രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസത്തിലാണ് നടന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന് പ്രാഥമിക തെളിവായി ഇവരുടെ വിവാഹ ഫോട്ടോയും കോടതിയിൽ സമർപ്പിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K