24 March, 2023 12:36:37 PM


സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍



കൊച്ചി: തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.


തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും വിഡി സതീശനും ഒരുമിച്ചുള്ള ഫോട്ടോയിൽ ഉമയ്ക്ക് പകരം സ്വപ്ന സുരേഷിന്‍റെ ഫോട്ടോ കൂട്ടിച്ചേര്‍ത്താണ് പ്രതിപക്ഷ നേതാവിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നത്. വ്യാജ ചിത്രത്തിനെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് വിഡി സതീശന്‍ പറഞ്ഞു.


'കൈ വിടരുത്, തെരഞ്ഞെടുപ്പ് വരെ കട്ടയ്ക്ക് കൂടെയുണ്ടാകണം' എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രം പ്രചരിച്ചത്. ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിഡി സതീശന്‍ വ്യാജ പ്രചാരണത്തിനെതിരെ രംഗത്ത് വന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K