03 May, 2023 08:02:16 PM


കുട്ടിക്കാനം മുറിഞ്ഞപുഴയിൽ ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഒരു മരണം



കുട്ടിക്കാനം: മുറിഞ്ഞപുഴയിൽ വാഹനാപകടം. കോട്ടയത്തേക്ക് റബർ ഉല്പന്നങ്ങളുമായി വരികയായിരുന്ന ടോറസ് ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് മുണ്ടക്കയം സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചതായി വിവരം. കൊല്ലം-തേനി ദേശീയപാതയിൽ മുറിഞ്ഞപുഴയിൽ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. ലോറി ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.

കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന ലോറി മുറിഞ്ഞപുഴ വളവിൽ വച്ച് നിയന്ത്രണംതെറ്റി എതിർ ദിശയിൽ വരുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷ പൂർണമായും നിറയെ ലോഡുമായിരുന്ന ലോറിക്ക് അടിയിലായിരുന്നു. പോലീസും, ഫയർഫോഴ്സും അധികൃതർ എത്തി ലോറി വടം കെട്ടി വലിച്ച് ഉയർത്തിയശേഷമാണ് ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്തത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K