20 May, 2023 10:32:30 AM


കർണാടകയിൽ ഇന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരമേൽക്കും



ബെംഗ്ലൂരു: കർണാടകയിൽ ഇന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരമേൽക്കും. ഇന്ന് ഉച്ചയ്ക്ക് 12.30 ന് കൺഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനുമൊപ്പം 8 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. 34 അംഗങ്ങളാണ് നിയസഭയിലെ പരാമാവധി അംഗസംഖ്യ. ഗവർണർ താവർചന്ദ് ഗെലോട്ടാവും സത്യവാചകം ചൊല്ലിക്കൊടുക്കുക.

ജി. പരമേശ്വര, കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോർജ് , എം.ബി. പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി, സമീർ അഹമ്മദ് ഖാൻ എന്നിവരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത് . 

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ ഐക്യത്തിന്‍റെ വേദിയായി മാറും കർണാടക സത്യപ്രതിജ്ഞ ചടങ്ങ്. കോൺഗ്രസ് നേതാക്കൾക്കു പുറമേ ബിജെപി ഇതര നേതാക്കൾക്കാണ് ക്ഷണം.

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലിൻ, എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ, മ​ഹാ​രാ​ഷ്‌​ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ, ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ, ഉ​പ​മു​ഖ്യ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വ്, ഛത്തി​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ൽ, രാ​ജ്സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌ലോ​ത്ത്, ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‍വി​ന്ദ​ർ സി​ങ് സു​ഖു, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K