18 March, 2026 09:16:46 AM


'പിണറായിക്കൊരു നല്ല നമസ്കാരം':പുസ്തക പ്രകാശനവും സംവാദവും 19ന്



തിരുവനന്തപുരം: കെ ജി സേതുനാഥ് സ്മാരക സാംസ്‌കാരിക വേദിയും ഉയിർമൊഴി പബ്ലിക്കേഷൻസും സംയുക്തമായി സംഘടിപ്പിക്കുന്ന സാഹിത്യപരിപാടിയിൽ ആയിഷ ഹസീനയുടെ  'മൗനം കൊണ്ട് മുറിയുന്ന വാക്കുകൾ' എന്ന പുസ്തകത്തെക്കുറിച്ചുള്ള സംവാദവും ഹരിയേറ്റുമാനൂര്  രചിച്ച 'പിണറായിക്കൊരു  നല്ല നമസ്കാരം' എന്ന ലേഖനസമാഹാരത്തിന്റെ പ്രകാശനവും നടക്കും.

മാർച്ച്‌ 19ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ  കെ.ജി സേതുനാഥ് സ്മാരക സമിതി സെക്രട്ടറിയും ദേവഭൂമി അസോസിയേറ്റ് എഡിറ്ററുമായ വിനു ശ്രീലകം അധ്യക്ഷത വഹിക്കും.  വെള്ളനാട് രാമചന്ദ്രൻ, ഡോ.രാജീവ്കുമാർ, വിനു ഏബ്രഹാം, കാര്യവട്ടം ശ്രീകണ്ഠൻ നായർ, പ്രമീളാ ദേവി, ഡോ. ആശാ നജീബ്, യച്ച്മിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും. ഗിരീഷ് പന്താക്കൽ പുസ്തകപരിചയ പ്പെടുത്തും സദസ്സിലുള്ളവർക്കിടയിൽ നിന്ന് നറുക്കു വീഴുന്നവരാണ് പുസ്‌തകം പ്രകാശിപ്പിക്കുന്നതും സ്വീകരിക്കുന്നതും എന്നത് ഈ ചടങ്ങിന്റെ പ്രത്യകതയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299