22 May, 2023 03:03:42 PM


മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് എഴുതിവച്ച് ഡോക്ടര്‍ വാടകവീട്ടിൽ ജീവനൊടുക്കി



കൊച്ചി: ആലുവയിലെ വാടക വീട്ടിൽ ഡോക്ടർ ജീവനൊടുക്കിയ നിലയിൽ. എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടറായിരുന്ന എം കെ മോഹനെയാണ് (76) മരിച്ചത്. അദ്ദേഹത്തിന്‍റെ പറവൂർ കവലയ്ക്കടുത്ത്‌ സെമിനാരിപ്പടിയിലെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തന്‍റെ മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരം മൃതദേഹത്തിനരികെ കത്തിൽ എഴുതിവെച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K