25 May, 2023 04:20:14 PM


പൗർണമികാവ് ക്ഷേത്രം മുഖ്യകാര്യ ദർശി എം എസ് ഭുവനചന്ദ്രന് അക്ഷരദേവത പുരസ്കാരം



കാലടി: ശ്രീ ശങ്കര സാങ്കേത് ഫൗണ്ടേഷന്‍റെ ഈ വർഷത്തെ അക്ഷര ദേവത പുരസ്കാരം പൗർണമി കാവ് ശ്രീ ബാലത്രിപുര സുന്ദരി ദേവീക്ഷേത്രത്തിലെ മുഖ്യകാര്യ ദർശിയായ എം എസ് ഭുവനചന്ദ്രന്. കാലടി ശൃംഗേരി മഠത്തിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള പുരസ്‌കാരം സമ്മാനിച്ചു. 

ചരിത്രത്തിലാദ്യമായി 51 അക്ഷര ദേവതമാരെ പൗർണമി കാവിൽ പ്രതിഷ്ഠിക്കുന്നതിനായി 12 വർഷത്തോളം നടത്തിയ പഠനവും മനനവുമാണ് ഭുവനചന്ദ്രനെ അക്ഷര ദേവത പുരസ്കാരത്തിനർഹനാക്കിയത്.

ഫൗണ്ടേഷന്‍റെ ചെയർമാൻ ടി എസ് ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ ഫൗണ്ടേഷന്‍റെ രക്ഷാധികാരിയും വ്യവസായമായ കെ കെ കർണൻ സംസാരിച്ചു. ചടങ്ങിൽ ഗുരു വന്ദനം, വിദ്യാഭ്യാസ അവാർഡ്, വിദ്യാഭ്യാസ ധനസഹായ വിതരണം എന്നിവയും നടന്നു. സംസ്കൃത കോളേജ് പ്രിൻസിപ്പലും ശൃംഗേരി മഠം മാനേജരുമായ പ്രൊഫസർ സുബ്രഹ്മണ്യ അയ്യരെയും ചടങ്ങിൽ ആദരിച്ചു. 

മലയാളത്തിലെയും സംസ്കൃതത്തിലെയും 51 അക്ഷരങ്ങളെ സാമ്യത പഠനത്തിന് വിധേയമാക്കി സംസ്കൃത ഭാഷയിലും അക്ഷര ദേവതമാരെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഭുവനചന്ദ്രന് അക്ഷര ദേവതാ പുരസ്കാരം സമ്മാനിച്ചതെന്ന് ഗോവ ഗവർണർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K