26 May, 2023 01:26:29 PM


കൊച്ചിയിൽ വിനോദസഞ്ചാര ബോട്ടിന് തീപിടിച്ചു



കൊച്ചി: തന്തോന്നിതുരുത്തിൽ ബോട്ടിന് തീപിടിച്ചു. ഐലന്‍റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീപിടിച്ചത്. ബോട്ട് പൂർണമായും കത്തിനശിച്ചു. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ട് നിർത്തിയിട്ടപ്പോഴായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിൽ മുളവുകാട് പൊലീസ് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K