11 June, 2023 02:22:32 PM


'ഞാൻ നിരപരാധി': മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷയുമായി വി​ദ്യ ഹൈ​ക്കോ​ട​തി​യി​ല്‍; ഹർജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും



കൊച്ചി : ഗ​സ്റ്റ് അ​ധ്യാ​പ​ക അ​ഭി​മു​ഖ​ത്തി​ന് വ്യാ​ജ പ്ര​വൃ​ത്തി​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യെ​ന്ന കേ​സി​ൽ എ​സ്എ​ഫ്ഐ മു​ൻ നേ​താ​വ് കെ.​വി​ദ്യ ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് വി​ദ്യ കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്. ര​ഹ​സ്യ​മാ​യി​ട്ടാ​യി​രു​ന്നു വി​ദ്യ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സി​ന്‍റെ ബെ​ഞ്ചി​ന് മു​ന്നി​ലാ​ണ് ഹ​ര്‍​ജി എ​ത്തി​യ​ത്.

വി​ഷ​യ​ത്തി​ല്‍ പോ​ലീ​സി​നോ​ട് കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. താ​ന്‍ കേ​സി​ല്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും, മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് വി​ദ്യ ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. കോ​ട​തി തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ഹ​ര്‍​ജി പ​രി​ഗ​ണി​ക്കും. വ്യാ​ജ​രേ​ഖ വി​വാ​ദം പു​റ​ത്തു​വ​ന്ന് ഒ​രാ​ഴ്ച പി​ന്നി​ടു​ന്പോ​ഴും വി​ദ്യ ഒ​ളി​വി​ലാ​ണ്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് വ്യാ​ജ​രേ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വം പു​റ​ത്തു​വരു​ന്ന​ത്.

തു​ട​ക്കം മു​ത​ൽ സാ​ങ്കേ​തി​ക പ്ര​ശ്നം പ​റ​ഞ്ഞ് പോ​ലീ​സ് കേ​സ് നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. മ​ഹാ​രാ​ജാ​സ് കോ​ള​ജ് അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി എ​റ​ണാ​കു​ളം പോ​ലീ​സ് അ​ഗ​ളി പോ​ലീ​സി​ന് കൈ​മാ​റി​യ​ത് ഒ​രാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ തൃ​ക്ക​രി​പ്പൂ​രി​ലു​ള്ള വി​ദ്യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ അ​ഗ​ളി സി​ഐ സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പ​രി​ശോ ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ർ​ജി​എം ഗ​വ. കോ​ള​ജി​ൽ വി​ദ്യ ഹാ​ജ​രാ​ക്കി​യ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ഒ​റി​ജി​ന​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K