12 June, 2023 01:02:06 PM
'എകെജി സെന്ററിന്റെ അനക്സ്': പോലീസ് ആസ്ഥാനത്ത് പോസ്റ്റര്‍ പതിച്ച് ആര്‍വൈഎഫ്

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് ആര്‍വൈഎഫ് പോലീസ് ആസ്ഥാനത്തേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംസ്ഥാന പോലീസ് ആസ്ഥാനം "എകെജി സെന്ററിന്റെ അനക്സ്' ആണെന്ന തരത്തിലുള്ള പോസ്റ്റര്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ചു. ഇവര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാനത്ത് പല ഉദ്യോഗസ്ഥരും പിണറായിക്ക് വേണ്ടി പണിയെടുക്കുന്നവരും നീതി നിഷേധിക്കുന്നവരുമാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. ലോകത്ത് എല്ലാ ഏകാധിപതികളുടെയും പതനം സംഭവിച്ചത് മണ്ടത്തരം കൊണ്ടാണ്. പിണറായിയും ഇപ്പോള്‍ മണ്ടത്തരങ്ങള്‍ തുടങ്ങിയെന്നും അദ്ദേഹം വിമര്‍ശിച്ചു. വിവരക്കേട് പറയുന്ന മാഷായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.







