15 June, 2023 06:59:38 PM


പരീക്ഷാസമയത്തിൽ മാറ്റം: എം ജി യൂണിവേഴ്സിറ്റിയുടെ വിവിധ പരീക്ഷകൾ അറിയാം



കോട്ടയം: ജൂലൈ 19ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ യു.ജി (സി.ബി.സി.എസ്.എസ് - 2015,2016 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്), രണ്ടാം സെമസ്റ്റർ ബി.എസ്.സി സൈബർ ഫോറെൻസിക് (സി.ബി.സി.എസ്.എസ് - 2015 മുതൽ 2018 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകളുടെ പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ (വെള്ളിയാഴ്ച്ചകളിൽ രണ്ടു മുതൽ അഞ്ചു വരെ) ആയി പുനഃക്രമീകരിച്ചു.  വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.വോക്-അഗ്രോ ഫുഡ് പ്രോസസ്സിംഗ് - മെയ് 2023(പുതിയ സ്‌കീം - 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്‍റ്. 2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ 26ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കോളജിൽ നടക്കും.  ടൈംടേബിൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ ബി.എഡ്(ക്രഡിറ്റ് ആന്‍റ് സെമസ്റ്റർ - 2021 അഡ്മിഷൻ റഗുലറും സപ്ലിമെന്‍ററിയും - രണ്ടു വർഷ കോഴ്‌സ്) പരീക്ഷയുടെ പ്രായോഗിക പരീക്ഷ ജൂലൈ മൂന്നു മുതൽ 15 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

2023 മാർച്ചിൽ വിജ്ഞാപനം പുറപ്പെടുവിച്ച നാലാം സെമസ്റ്റർ ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സി.ബി.സി.എസ് - 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്‍റ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ സോഫ്റ്റ് വെയർ ലാബ്-4 പ്രാക്ടിക്കൽ പരീക്ഷ ജൂൺ 20ന് നടക്കും.  ടൈംടേബിൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ഡയറ്റെറ്റിക്‌സ് - മാർച്ച് 2023(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ 22ന് നടക്കും.  ടൈംടേബിൾ വെബ്‌സൈറ്റിൽ.

വൈവാ വോസി

2023 മെയിൽ നടത്തിയ നാലാം സെമസ്റ്റർ എൽ.എൽ.എം - മാർച്ച് 2023(2020 അഡ്മിഷൻ റഗുലർ, 2017 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2017 നു മുൻപുള്ള അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയുടെ വൈവാ വോസി പരീക്ഷ ജൂലൈ 10, 11, 12, 13 തീയതികളിൽ എറണാകുളം ഗവൺമെൻറ് ലോ കോളജിൽ നടക്കും.  ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ടൈംടേബിൾ

പി.ജി പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്ന്, രണ്ട് സെമസ്റ്ററുകൾ - മാർച്ച് 2023(2016,2017,2018 അഡ്മിഷനുകൾ സപ്ലിമെന്‍ററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയോടൊപ്പം ഒന്നാം സെമസ്റ്റർ ബ്രാഞ്ച്1(എ)-മാത്തമാറ്റിക്‌സ് പ്രോഗ്രാമിന്‍റെ ടോപോളജി 1(പേപ്പർ 3) കൂടി ഉൾപ്പെടുത്തി.  പരീക്ഷ ജൂലൈ അഞ്ചിനു നടക്കും.

പരീക്ഷാ ഫലം

2022 ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ബോട്ടണി(2012 മുതൽ 2018 വരെ അഡ്മിഷനുകൾ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ഓൺലൈനായോ ഓഫ്‌ലൈനായോ നിശ്ചിത ഫീസ് സഹിതം ജൂൺ 26 വരെ ഡെപ്യൂട്ടി രജിസ്ട്രാർ 7 (പരീക്ഷ)ക്ക് അപേക്ഷ സമർപ്പിക്കാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K