19 June, 2023 04:53:39 PM


കൊച്ചി നുവാൽസിൽ സിവിൽ എഞ്ചിനീയർ: അപേക്ഷകൾ ജൂൺ 30 വരെ സമർപ്പിക്കാം



കൊച്ചി : ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിൽ സിവിൽ എഞ്ചിനീയറുടെയും ഫ്രണ്ട് ഓഫീസ് അസിസ്‌റ്റന്‍റിന്‍റെയും ഓരോ ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീറിങ്ങിൽ ബിരുദവും പത്തു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് സിവിൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാൻ വേണ്ട ചുരുങ്ങിയ യോഗ്യത. ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ്സ് ബിരുദവും ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ ആശയവിനിമയശേഷിയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് ഫ്രണ്ട് ഓഫീസ് അസിസ്‌റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ നുവാൽസ് വെബ് സൈറ്റ്  (www.nuals.ac.in) റിക്രൂട്ട്മെന്‍റ് സെക്ഷൻ നോക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 30.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K