01 July, 2023 12:21:23 PM


എറണാകുളത്ത് വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്‌ത ഡോക്ടർക്ക് മർദനം; 2 പേർ കസ്റ്റഡിയിൽ



കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് ക്രൂരമർദനം. വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്‌ത ഹൗസ് സർജൻ ഡോ.ഹരീഷ് മുഹമ്മദിനെയാണ് മർദിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോസ്‌മിൽ, റോഷൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K