03 July, 2023 03:52:42 PM


ആലുവയിലെ ഹോട്ടലിൽ നിന്ന് പഴകിയ ഇറച്ചി പിടികൂടി; ഹോട്ടൽ പൂട്ടിച്ചു



കൊച്ചി: ആലുവയിലെ ഹോട്ടലിൽ നിന്ന് പഴകിയ ഇറച്ചി പിടികൂടി. സംസ്ഥാനത്തെ സുനാമി ഇറച്ചി പിടികൂടാന്‍ ഭക്ഷ്യസുരക്ഷ വകുപ്പ് വ്യാപകമായി നടത്തിയ പരിശോധനയ്ക്കിടെയാണ് പഴകിയ ഇറച്ചി പിടികൂടുന്നത്. ഹോട്ടൽ പൂട്ടാന്‍ നിർദേശം നൽകിയതായും ലൈസന്‍സ് റദ്ദാക്കാന്‍ ശുപാർശ നൽകുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ഹോട്ടലുകളിലും ട്രെയിനുകളിലുമാണ് പ്രധാനമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നത്. അടുത്തിടെ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടിയതിനു പിന്നാലെയാണ് സംസ്ഥാനമൊട്ടാകെ വ്യാപകമായ പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിക്കുന്നത്.

 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K