08 July, 2023 09:27:14 AM
നുവാൽസിൽ ഒന്നാം വർഷ ബിഎ എൽഎൽബി, എൽഎൽഎം ക്ലാസുകൾ തിങ്കൾ മുതൽ
കൊച്ചി: കളമശ്ശേരി നുവാൽസിൽ ഒന്നാം വർഷ ബി എ എൽ എൽ ബി , എൽ എൽ എം ക്ലാസുകൾ ജൂലൈ 10 തിങ്കളാഴ്ച്ച ആരംഭിക്കും. ആദ്യ ദിവസത്തെ ഇൻഡക്ഷൻ പ്രോഗ്രാമിൽ ആക്ടിങ് വി സി ജസ്റ്റിസ് ( റിട്ട) സിരിജഗൻ അധ്യക്ഷത വഹിക്കും . ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് ഉദ്ഘാടനം ചെയ്യും. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ അഞ്ചു വർഷ ബി എ , എൽ എൽ ബി (ഓണേഴ്‌സ്) ക്ലാസ്സുകളുടെയും ഏക വർഷ എൽ എൽ എം കോഴ്സുകളുടെയും വിവിധ വശങ്ങളെ കുറിച്ച് പ്രത്യേക ക്ലാസുകൾ ഉണ്ടാവും.