11 July, 2023 10:09:22 AM


കൊച്ചിയില്‍ ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം; ആളപായമില്ല



കൊച്ചി: കൊച്ചി പുതുവൈപ്പിനില്‍ ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം. തോന്നിപ്പാലത്തെ ബിഎം ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.സമീപ വീടുകള്‍ക്ക് നാശനഷ്ടമില്ല. ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റ് പൂര്‍ണമായി കത്തി നശിച്ചു. എല്‍എന്‍ജിയുടെ ഫയര്‍ യൂണിറ്റടക്കം മൂന്ന് യൂണിറ്റ് ഫയര്‍ എന്‍ഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K