23 August, 2023 06:59:15 PM


ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ; പ്ലസ് വൺ മുതൽ 2 ഭാഷകൾ



ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ നയങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കേന്ദ്ര സർക്കാർ. പുതിയ വിദ്യാഭ്യാസ നയങ്ങൾ അനുസരിച്ചുള്ള പാഠ്യപദ്ധതികളിലൂടെയാണ് പുതിയ മാറ്റങ്ങളിലേക്ക് കേന്ദ്രം നീങ്ങുന്നത്.

ബോർഡ് പരീക്ഷകൾ വർഷത്തിൽ 2 തവണ നടത്തുക, അതിൽ ഏതിനാണ് ഉ‍യർന്ന സ്കോർ ലഭിക്കുന്നത് അത് പരിഗണിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമായും പുതിയ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിദ്യാർഥികളുടെ ഓർമ്മയെയും മാസങ്ങളായുള്ള പരിശീലനങ്ങളെയും വിലയിരുത്തലാവരുത് ബോർഡ് പരീക്ഷകൾ. കുട്ടികളുടെ ഒരു വിഷയത്തെക്കുറിച്ചുള്ള ധാരണയെയാണ് അളക്കേണ്ടതെന്നുമാണ് ചട്ടങ്ങളിൽ വിശദീകരിക്കുന്നത്.

ഹയർസെക്കന്‍ററി തലങ്ങളിൽ വിദ്യാർഥികൾ 2 ഭാഷകൾ പഠിക്കണം. അതിലൊന്ന് ദേശീയ ഭാഷയായിരിക്കണമെന്നത് നിർബന്ധമുണ്ട്. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിൽ കൂടുതൽ വിഷയങ്ങൾ തെരഞ്ഞെടുക്കാനും അവസരമൊരുക്കും. അടുത്ത അധ്യായന വർഷത്തിൽ പാഠപുസ്തകങ്ങൾ പരിഷ്ക്കരിക്കും. ക്ലാസ് മുറികളിൽ പാഠപുസ്തം മുഴുവനും 'കവർ' ചെയ്യുന്ന പതിവ് അവസാനിപ്പിക്കണമെന്നും നിർദേശിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K