13 September, 2023 06:46:24 PM


ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളജില്‍ ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍ 14 ന്



പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളജില്‍ ഒഴിവുള്ള ഒന്നാംവര്‍ഷ ബി.ടെക് സീറ്റുകളിലേക്ക് കീം 2023 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ കീം ഡാറ്റാ ഷീറ്റ്, എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അഡ്മിഷന്‍ സ്ലിപ്പ്/ടി.സി/എന്‍.ഒ.സി, ജാതി/നോണ്‍ ക്രീമിലെയര്‍/ഇ.ഡബ്ല്യു.എസ് തുടങ്ങി സംവരണം(ആനുകൂല്യം) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്(ബാധകമെങ്കില്‍), നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (കീം പ്രോസ്‌പെക്ട് പ്രകാരം) എന്നീ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 14 ന് രാവിലെ 10 നകം പേര് രജിസ്റ്റര്‍ ചെയ്യണം.


പ്രവേശന പരീക്ഷാ കമ്മിഷണര്‍ നല്‍കിയ മുന്‍ അലോട്ട്‌മെന്റുകള്‍ പ്രകാരം സര്‍ക്കാര്‍/എയ്ഡഡ്/ഗവ കോസ്റ്റ് ഷെയറിങ് (എല്‍.ബി.എസ്/ഐ.എച്ച്.ആര്‍.ഡി/കോപ്പ്/സി.സി.ഇ/എസ്.സി.ടി) എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോഴ്‌സുകളില്‍ നിലവില്‍ പ്രവേശനം നേടിയ ബി.ടെക് വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ സ്ലിപ്പും നിലവില്‍ എവിടെയും അഡ്മിഷന്‍ എടുത്തിട്ടില്ലാത്തവര്‍ ടി.സിയും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും വരുന്നവര്‍ എന്‍.ഒ.സിയും നിര്‍ബന്ധമായും കൊണ്ടുവരണം.


സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്നവര്‍ അക്കാദമിക യോഗ്യത, സംവരണം അഥവാ ഫീസ് ആനുകൂല്യം ബാധകമെങ്കില്‍ ബന്ധപ്പെട്ട യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കണം.  പ്രവേശനം നേടുന്നവര്‍ സര്‍ക്കാര്‍ ഫീസായ 9650 രൂപയും(ഡെബിറ്റ് കാര്‍ഡ് മുഖേന) മറ്റു ഫീസുകളും(പി.ടി.എ/ബസ്) അന്നേദിവസം തന്നെ അടക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecskp.ac.in, 7907387748, 9447842699, 9633819294, 9446531847



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K