14 September, 2023 02:54:22 PM


ഫെനി ബാലകൃഷ്ണന്‍റെ ആരോപണം പച്ചക്കളളം- വെള്ളാപ്പള്ളി നടേശൻ



തിരുവനന്തപുരം: ഫെനി ബാലകൃഷ്ണന്‍റെ ആരോപണം പച്ചക്കളളം എന്ന് വെള്ളാപ്പള്ളി നടേശൻ. സോളാർ പരാതിക്കാരിയുടെ കത്തിൽ പേരുകൾ കൂട്ടിച്ചേർക്കാൻ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു എന്ന ഫെനി ബാലകൃഷ്ണന്‍റെ ആരോപണം പച്ചക്കളളം എന്ന് വെള്ളാപ്പള്ളി നടേശൻ. ഫെനി ബാലകൃഷ്ണൻ ഭൂലോക തട്ടിപ്പുകാരൻ ആണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സോളാർ കേസ് അടഞ്ഞ അധ്യായമാണ്. കെ ബി ​ഗണേഷ് കുമാറിന് സ്വഭാവ ശുദ്ധിയില്ലെന്നും, ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാൽ സർക്കാരിന്‍റെ ഇമേജ് തകരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം സോളാർ കേസിൽ താൻ ഇടപെട്ടിട്ടേയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ അപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന ആളാണ്. പുറത്തു കാണുന്ന കറുപ്പു തന്നെയാണ് അയാളുടെ ഉള്ളിലും. രാഷ്ട്രീയ ചാണക്യനാണ് അയാൾ. തിരുവഞ്ചൂർ അധികാരത്തിനു വേണ്ടി കാണിച്ച തറ വേലയാണ് സോളാർ കേസ്. ഗൂഢാലോചന അന്വേഷിച്ചാൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ കുടുങ്ങും.

അഡ്വ. ഫെനി ബാലകൃഷ്ണൻ തനിക്കെതിരെ ആരോപണം ഉന്നയിച്ചത് പണം വാങ്ങിയാകാമെന്ന് അദ്ദേഹം പറഞ്ഞു. കത്തിൽ ഒരു കൂട്ടം പേരുകൾ കൂട്ടിച്ചേർക്കാൻ വെള്ളാപ്പള്ളി തന്നോട് ആവശ്യപ്പെട്ടു എന്നായിരുന്നു കഴിഞ്ഞദിവസം  ഫെനി ബാലകൃഷ്ണൻ പറഞ്ഞത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K