28 September, 2023 04:40:08 PM


കെ.എം.എന്‍.പി കമ്പനിക്ക് എതിരായ അഴിമതി ആരോപണത്തില്‍ നിലപാട് മാറ്റി സി.എന്‍ മോഹനന്‍



കൊച്ചി: മാത്യു കുഴല്‍ നാടൻ ഭാഗമായ കെ.എം.എന്‍.പി കമ്പനിക്ക് എതിരായ അഴിമതി ആരോപണത്തില്‍ നിലപാട് മാറ്റി സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍ മോഹനന്‍. കുഴല്‍ നാടന്‍റെ കമ്പനിക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. വാര്‍ത്താ സമ്മേളനത്തില്‍ കുഴല്‍ നാടന്‍റെ ഭൂമിയുടെ കാര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. 

കെ.എം.എന്‍.പിയുടെ നോട്ടീസിനാണ് മോഹനൻ മറുപടി നല്‍കിയത്. അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുടെ പേരില്‍ കെ.എം.എന്‍.പി കമ്പനി സി.എൻ മോഹനന് നോട്ടീസ് നല്‍കിയിരുന്നു. മോഹനൻ ഒരാഴ്ചയ്ക്കുള്ളില്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കുമെന്നും നോട്ടീസില്‍ ചൂണ്ടികാട്ടിയാണ് നോട്ടീസ് അയച്ചത്.

കുഴല്‍നാടന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സ്വത്തുവിവരങ്ങളിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. കുഴല്‍നാടന്‍റെ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും കെ.എം.എന്‍.പിയുടെ നോട്ടിസിന് സി.എന്‍.മോഹനന്‍ മറുപടി നല്‍കി. മാത്യുവിന് ദുബായില്‍ അടക്കം ഓഫീസുണ്ടായിരുന്നു എന്നും കള്ളപ്പണം വെളുപ്പിക്കാൻ മാത്യു നിയമസ്ഥാപനത്തെ ഉപയോഗിച്ചു എന്നുമായിരുന്നു മോഹനന്‍റെ ആരോപണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K