28 September, 2023 07:33:15 PM


മൂവാറ്റുപുഴയില്‍ നബിദിന റാലിക്കിടെ പോത്തിന്‍റെ ആക്രമണം; സ്ത്രീക്കും കുട്ടികൾക്കും പരിക്ക്



മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നബിദിന റാലിക്കിടയിലേക്ക് വിരണ്ടോടിയ പോത്തിന്‍റെ ആക്രമണത്തില്‍ സ്ത്രീക്കും കുട്ടികള്‍ക്കും പരിക്ക്. ചെറുവട്ടൂര്‍ കോട്ടപീടിക നൂറുല്‍ ഇസ്ലാം മദ്രസ നബിദിന റാലിയിലേക്കാണ് പോത്ത് വിരണ്ടോടിയെത്തിയത്. പോത്തിന്‍റെ ആക്രമണത്തില്‍ ഒരു സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.

റാലിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ക്കും മദ്രസ വിദ്യാര്‍ഥികള്‍ക്കും ഇടയിലേക്കാണ് പോത്ത് ഓടിക്കയറിയത്. അക്രമാസക്തനായ പോത്തിന്‍റെ വരവോടെ റാലിയില്‍ പങ്കെടുക്കാനെത്തിയവര്‍ ചിതറിയോടി. ഇതിനിടെ ഒരു സ്ത്രീക്ക് പോത്തിന്‍റെ കുത്തേല്‍ക്കുകയായിരുന്നു. പോത്തിനെ കണ്ട് ഓടുന്നതിനിടെ വീണും മറ്റുമാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K