01 October, 2023 08:51:25 AM


ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ പുഴയില്‍ വീണ് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം



കൊച്ചി: ഗൂഗിള്‍ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ.അജ്മല്‍ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടല്‍വാതുരുത്തില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. മെഡിക്കല്‍ വിദ്യാര്‍ത്ഥിയും നേഴ്സുമായിരുന്നു കാറിലുണ്ടായിരുന്നവര്‍. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.


രാത്രി പന്ത്രണ്ടരയോടെ നല്ല വേഗതയില്‍ വന്ന കാര്‍ കടല്‍വാതുരുത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയടക്കം മൂന്നുപേരെ നാട്ടുകാര്‍ രക്ഷപെടുത്തി. കൊച്ചിയില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്. കാറിൻ്റെ ഡോര്‍ തുറന്ന് കിടക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല.


ആശുപത്രിയിലുള്ള മൂന്നുപേരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു. ഗൂഗിള്‍ മാപ്പ് നോക്കിയായിരുന്നു ഇവരുടെ യാത്രയെന്നും പരിചയക്കുറവുള്ള സ്ഥലമായതിനാല്‍ അപകടത്തില്‍പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K