14 October, 2023 04:00:23 PM


അനധികൃത ലോണുകള്‍ക്ക് പ്രത്യേകം മിനിറ്റ്സ്; കരുവന്നൂരിലെ വായ്പകള്‍ നിയന്ത്രിച്ചത് സിപിഎം



കൊച്ചി: കരുവന്നൂർ ബാങ്കിലെ വായ്പകള്‍ നിയന്ത്രിച്ചത് സി.പി.എം എന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. അനധികൃത ലോണുകള്‍ക്ക് പാര്‍ട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നു. ബാങ്ക് മാനേജർ ബിജു എം.കെ, ബാങ്ക് സെക്രട്ടറി സുനിൽകുമാർ എന്നിവരാണ് ഇക്കാര്യങ്ങൾ ഇ.ഡിയോട് വെളിപ്പെടുത്തിയത്. 

അതിനിടെ, കഴിഞ്ഞ ദിവസം 35 പേരുടെ അക്കൗണ്ടുകൾ ഇ.ഡി കണ്ടുകെട്ടി. ഒന്നാംപ്രതി സതീഷ്‌കുമാറിന്‍റേയും ഭാര്യയുടെയും പേരിലുള്ള 24 വസ്തുക്കള്‍, സതീഷ്‌കുമാറിന് വിവിധ ബാങ്കുകളിലായി  കണ്ടെത്തിയ ഒരു കോടിയിലേറെ രൂപ എന്നിവയും കണ്ടുകെട്ടി. സി.പി.എം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍റെ നാല് അക്കൗണ്ടുകളും കണ്ടുകെട്ടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K